ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപ്പന കുതിച്ചു; ആറ് ദിവസത്തിൽ ബെവ്‌കോയുടെ വരുമാനം കോടികൾ

സംസ്ഥാനത്ത് ഓണക്കാലത്തെ മദ്യവിൽപ്പനയിൽ റെക്കോർഡ് വർധന രേഖപ്പെടുത്തി. കഴിഞ്ഞ ആറ് ദിവസത്തിനിടെ മാത്രം ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ 512.11 കോടി രൂപയുടെ മദ്യവിൽപ്പനയാണ് നടന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിൽപ്പന 460.8 കോടി രൂപയായിരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഇതുവരെ ഏകദേശം 52 കോടി രൂപയുടെ അധിക വിൽപ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നും ഉത്രാട ദിനത്തിലും മദ്യവിൽപ്പന കൂടുതൽ ഉയരുമെന്നാണ് ബെവ്‌കോയുടെ പ്രതീക്ഷ.

കഴിഞ്ഞ ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 102 കോടി രൂപയുടെ മദ്യവിൽപ്പന നടന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം 279.12 കോടി രൂപയുടെ മദ്യമാണ് വിറ്റഴിക്കപ്പെട്ടത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

അതേസമയം, ലഹരിമാഫിയയെ നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ ശക്തമാക്കിയ നടപടികളുടെ പശ്ചാത്തലത്തിൽ മദ്യവിൽപ്പനയിലെ വർധനയും ശ്രദ്ധേയമാകുകയാണ്. ‘ഓപ്പറേഷൻ തൂഫാൻ’ ഉൾപ്പെടെയുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്നാലെ മദ്യവിൽപ്പന കുത്തനെ ഉയർന്നതിനെക്കുറിച്ച് അധികൃതർ നിരീക്ഷണം തുടരുകയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *