കേരളത്തിൽ ചൂട് കനക്കുന്നു; താപനിലയിൽ വലിയ വർധനയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം

Kerala heat alert as temperatures expected to rise above normal

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം. ചൊവ്വാഴ്ച വരെ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ താപനില സാധാരണ നിലയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

അന്തരീക്ഷ താപനില ഉയരുന്നതിനൊപ്പം പകൽ സമയത്തെ ചൂടിന്റെ തീവ്രതയും വർധിച്ചേക്കാം. കടുത്ത ചൂട് നേരിട്ട് ഏൽക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു.

ഉയർന്ന താപനില സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. പ്രത്യേകിച്ച് കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, വിവിധ ആരോഗ്യപ്രശ്നങ്ങളുള്ളവർ, പുറത്ത് ജോലി ചെയ്യുന്നവർ എന്നിവർ കൂടുതൽ ശ്രദ്ധിക്കണം.

ചൂടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പകൽ സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. പുറത്തുപോകേണ്ട സാഹചര്യമുണ്ടെങ്കിൽ കുട, തൊപ്പി തുടങ്ങിയവ ഉപയോഗിക്കുകയും ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയും വേണം.

ശരീരത്തിൽ ജലാംശം കുറയാതിരിക്കാൻ ഇടയ്ക്കിടെ വെള്ളം കുടിക്കണം. ദാഹം തോന്നുന്നത് വരെ കാത്തിരിക്കാതെ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നിർജലീകരണം ഒഴിവാക്കാൻ സഹായിക്കും.

കടുത്ത ചൂട് അനുഭവപ്പെടുന്ന സമയത്ത് അമിതമായ ശാരീരിക അധ്വാനം ഒഴിവാക്കണമെന്നും നിർദേശമുണ്ട്. പകൽ സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ വിശ്രമിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം.

ചൂടുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ അവഗണിക്കാതെ ഉടൻ വൈദ്യസഹായം തേടണമെന്നും അധികൃതർ നിർദേശിക്കുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

സംസ്ഥാനത്തെ നിലവിലെ കാലാവസ്ഥാ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *