വയനാടിന് അഭിമാന നേട്ടം; സംസ്ഥാനതല ‘ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം’ മൂളിത്തോട് നാഷണൽ എ.എൽ.പി. സ്കൂളിന്

Moolithode National ALP School Wayanad wins state-level Best School Award

വയനാട് ജില്ലയ്ക്ക് അഭിമാനമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാനതല ‘ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം’ എടവക നാഷണൽ എ.എൽ.പി. സ്കൂൾ, മൂളിത്തോട് സ്വന്തമാക്കി. പ്രൈമറി വിഭാഗത്തിലാണ് വിദ്യാലയം ഈ മികച്ച നേട്ടം കൈവരിച്ചത്.

അക്കാദമിക രംഗത്തെ മികവിനൊപ്പം വിദ്യാർത്ഥികളുടെ സമഗ്രവികസനത്തിന് നൽകുന്ന പ്രാധാന്യം, സാമൂഹിക പ്രതിബദ്ധത, പരിസ്ഥിതി സംരക്ഷണം, ശുചിത്വ പ്രവർത്തനങ്ങൾ, ആരോഗ്യപരിപാലനം, കലാ-കായിക മേഖലകളിലെ സജീവ ഇടപെടലുകൾ തുടങ്ങിയ വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് സ്കൂളിനെ സംസ്ഥാനതല പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.

വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനൊപ്പം അവരുടെ കഴിവുകളും സർഗാത്മകതയും സാമൂഹിക ബോധവും വളർത്തുന്നതിനായി വിദ്യാലയം നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങൾ പുരസ്കാരനേട്ടത്തിൽ നിർണായകമായി. പഠനത്തോടൊപ്പം കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും ജീവിതനൈപുണ്യങ്ങൾക്കും സ്കൂൾ നൽകുന്ന പ്രാധാന്യവും ശ്രദ്ധേയമായി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെയും സഹകരണത്തിന്റെയും ഫലമാണ് സംസ്ഥാനതല അംഗീകാരമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടർച്ചയായി പിന്തുണ നൽകുന്ന രക്ഷിതാക്കളെയും അധ്യാപകരെയും വിദ്യാർത്ഥികളെയും അധികൃതർ അഭിനന്ദിച്ചു.

മൂളിത്തോട് നാഷണൽ എ.എൽ.പി. സ്കൂളിന്റെ ഈ അഭിമാനകരമായ നേട്ടത്തിൽ വിവിധ രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ നിന്നുള്ള പ്രമുഖരും നാട്ടുകാരും അഭിനന്ദനം അറിയിച്ചു. വയനാടിന്റെ പൊതുവിദ്യാഭ്യാസ രംഗത്തിന് കൂടുതൽ ഊർജം പകരുന്നതാണ് ഈ സംസ്ഥാനതല പുരസ്കാരനേട്ടം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *