ജോലി അന്വേഷിക്കുന്നവരാണോ? വയനാട്ടിലെ പുതിയ തൊഴിൽ അവസരങ്ങൾ പരിശോധിക്കൂ!

Latest job vacancies and recruitment notifications in Wayanad district

ആരോഗ്യ കേരളത്തില്‍ നിയമനം

അവസാന തിയ്യതി : സെപ്തംബർ 26

ജില്ലയിൽ ആരോഗ്യകേരളം മുഖേന കരാർ അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ്, എം.എല്‍.എസ്.പി, ജെ.എച്ച്.ഐ, ടെന്‍റല്‍ ഹൈജനിസ്റ്റ്, ഡയറ്റീഷ്യന്‍, ഡെവലപ്പ്മെന്‍റല്‍ തെറാപ്പിസ്റ്റ്, എപ്പിഡെമോളജിസ്റ്റ്, കൗണ്‍സിലര്‍, ടിബിഎച്ച് വി
തസ്തികകളില്‍ നിയമനം നടത്തുന്നു. സെപ്തംബർ 26 ന് വൈകുന്നേരം അഞ്ചിനകം ഓൺലൈനായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭ്യമാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

അതിഥി അധ്യാപക നിയമനം

ഇന്റർവ്യൂ : സെപ്റ്റംബര്‍ 22

മേപ്പാടി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലക്ചറര്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് തസ്തികയിലേക്ക് അതിഥി അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 22 ന് രാവിലെ 11 ന് കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് സഹിതം മത്സരപരീക്ഷയ്ക്കും കൂടിക്കാഴ്ചയ്ക്കും എത്തണം. ഫോണ്‍- 04936282095, 9400006454.

Related Posts

Leave a Reply

Your email address will not be published. Required fields are marked *