
കൽപ്പറ്റ: വയനാട് ജില്ലയിലെ പോളിടെക്നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് മികച്ച വിജയം. ജില്ലയിലെ മൂന്ന് ഗവ. പോളിടെക്നിക് കോളേജുകളിലെയും ജനറൽ സീറ്റുകൾ മുഴുവൻ സ്വന്തമാക്കിയാണ് എസ്എഫ്ഐ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.
മേപ്പാടി ഗവ. പോളിടെക്നിക് കോളേജിൽ രണ്ടുവർഷത്തിന് ശേഷം യൂണിയൻ എസ്എഫ്ഐ തിരിച്ചുപിടിച്ചു. മീനങ്ങാടി, മാനന്തവാടി ഗവ. പോളിടെക്നിക് കോളേജുകളിലും വിജയത്തോടെ യൂണിയൻ നിലനിർത്തി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
മാനന്തവാടി ഗവ. പോളിടെക്നിക് കോളേജിൽ എസ്എഫ്ഐ സ്ഥാനാർഥികളായ കെ പി മുഹമ്മദ് മുനാസിബ് (ചെയർമാൻ), എ അഭിഷേക് (ജനറൽ സെക്രട്ടറി), എം എസ് അനാമിക (പിയുസി), അഭിഷേക് ബാബു, ടി കെ അനുലക്ഷ്മി (വൈസ് ചെയർപേഴ്സൺ), കെ എച്ച് അക്മൽ സമാൻ (മാഗസിൻ എഡിറ്റർ), എം ആർ ആഷ്ലിൻ (ആർട്സ് ക്ലബ്ബ് സെക്രട്ടറി) എന്നിവർ വിജയിച്ചു.
മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിൽ കെ ടി ആദിത്യൻ (ചെയർമാൻ), കെ അഭിജിത്ത് ബാബു (ജനറൽ സെക്രട്ടറി), കെ ബി ഹിമ (പിയുസി), കെ പി അമൽ, അഭിജ്ഞന പ്രമോദ് (വൈസ് ചെയർപേഴ്സൺ), പി ഷബിൻ ഫായിസ് (മാഗസിൻ എഡിറ്റർ), പി സി അനന്യ (ആർട്സ് ക്ലബ്ബ് സെക്രട്ടറി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
മേപ്പാടി ഗവ. പോളിടെക്നിക് കോളേജിൽ ആദിത്യൻ (ചെയർമാൻ), യദുകൃഷ്ണ (ജനറൽ സെക്രട്ടറി), വൈഷ്ണവ് (പിയുസി), ആസാദ്, സി മീര (വൈസ് ചെയർപേഴ്സൺ), സാനി ശശി (മാഗസിൻ എഡിറ്റർ), നിഹ (ആർട്സ് ക്ലബ്ബ് സെക്രട്ടറി) എന്നിവർ വിജയിച്ചു.
മൂന്ന് പോളിടെക്നിക് കോളേജുകളിലും ജനറൽ സീറ്റുകളിൽ വിജയം നേടിയത് എസ്എഫ്ഐക്ക് ജില്ലയിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ നേട്ടമായി.