വയനാട് ടൗൺഷിപ്പിൽ കൂടുതൽ വീടുകൾ ഇന്ന് കൈമാറും; 178 വീടുകളും ഉടൻ പൂർത്തിയാകുമെന്ന് ഊരാളുങ്കൽ

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്കായി നിർമ്മിച്ച ടൗൺഷിപ്പിൽ ഇന്ന് മുപ്പതോളം വീടുകൾ കൂടി സാങ്കേതികമായി കൈമാറും. ഇതോടെ ഗുണഭോക്താക്കൾക്ക് കൈമാറിയ വീടുകളുടെ എണ്ണം 83 ആയി ഉയരും.

എന്നാൽ, വീടുകളിൽ താമസം ആരംഭിക്കാൻ ദുരന്തബാധിതർ ഇതുവരെ തയ്യാറായിട്ടില്ല. 178 വീടുകളുടെയും നിർമ്മാണം പൂര്‍ത്തിയായ ശേഷമേ ഒരുമിച്ച് താമസം തുടങ്ങൂ എന്ന നിലപാടിലാണ് ഗുണഭോക്താക്കൾ.

മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് എല്ലാ വീടുകളിലും താമസം ഉറപ്പാക്കാനാകുമോ എന്ന ആശങ്ക തുടരുന്നതിനിടെയാണ്, ഈ മാസം അവസാനത്തോടെ 178 വീടുകളും പൂര്‍ത്തിയാക്കുമെന്ന പുതിയ പ്രഖ്യാപനം ഊരാളുങ്കൽ അധികൃതർ നടത്തിയത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *