വയനാട് ജില്ലയിലെ പൊഴുതന ഗ്രാമപഞ്ചായത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് വിഭാഗത്തിലേക്ക് കമ്മ്യൂണിറ്റി നഴ്സിനെ താത്കാലികമായി നിയമിക്കുന്നു. ആരോഗ്യ മേഖലയിലെ പരിചയസമ്പന്നർക്കും നഴ്സിങ് രംഗത്ത് ജോലി അന്വേഷിക്കുന്നർക്കും മികച്ച അവസരമാണിത്.
എ.എൻ.എം അല്ലെങ്കിൽ ജെ.പി.എച്ച്.എൻ യോഗ്യത നേടിയവർക്കാണ് അപേക്ഷിക്കാനാവുക. കൂടാതെ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ബി.സി.സി.പി.എൻ അല്ലെങ്കിൽ സി.സി.സി.പി.എ.എൻ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയിരിക്കണം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സഹിതം മെയ് 20 രാവിലെ 11 മണിക്ക് പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
ആരോഗ്യ മേഖലയിലെ സേവന മനോഭാവമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.