തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ സത്യപ്രതിജ്ഞ പ്രോ ടേം സ്പീക്കര്‍ ജി സുധാകരന്റെ നേതൃത്വത്തില്‍ രാവിലെ 9 മണിമുതല്‍ നിയമസഭയില്‍ നടക്കും. ഇന്നലെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ സാന്നിധ്യത്തില്‍ ജി സുധാകരന്‍ പ്രോ ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
വെള്ളിയാഴ്ച പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതുവരെ സഭാ നടപടികള്‍ നിയന്ത്രിക്കുക പ്രോ ടേം സ്പീക്കറായിരിക്കും. ഇന്ന് സത്യപ്രതിജ്ഞ ചെയ്യാത്ത അംഗങ്ങള്‍ക്ക് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ലെന്നതിനാല്‍ എല്ലാ അംഗങ്ങളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിരുന്ന മുതിര്‍ന്ന നേതാവെന്ന നിലയിലാണ് ജി സുധാകരനെ പ്രോ ടേം സ്പീക്കറായി നിയമിച്ചത്. പുതിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്ന പ്രധാന ദിവസമായതിനാല്‍ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ മുഴുവന്‍ ഇന്നത്തെ സഭാസമ്മേളനത്തിലേക്കാണ്.
അതേസമയം പുതിയ മന്ത്രിസഭയിലെ വകുപ്പുവിഭജനത്തിലും ധാരണയായിട്ടുണ്ട്. വിവിധ മന്ത്രിമാര്‍ ഇന്ന് മുതല്‍ വകുപ്പുതല ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ ആരംഭിക്കും. ആഭ്യന്തര വകുപ്പ് ഏറ്റെടുത്ത രമേശ് ചെന്നിത്തല ശനിയാഴ്ച ഉന്നതതല പൊലീസ് യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന സാഹചര്യം, മയക്കുമരുന്ന് വ്യാപനം, ഗുണ്ടാ ആക്രമണങ്ങള്‍, പൊലീസ് പ്രവര്‍ത്തനങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ചയാകും.
മന്ത്രിമാരും വകുപ്പുകളും
• വി ഡി സതീശന്‍ – പൊതുഭരണം, ധനം, നിയമം, തുറമുഖം
• രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലന്‍സ്
• സണ്ണി ജോസഫ് – വൈദ്യുതി, പരിസ്ഥിതി
• കെ മുരളീധരന്‍ – ആരോഗ്യം, ദേവസ്വം
• എ പി അനില്‍കുമാര്‍ – റവന്യൂ
• പി സി വിഷ്ണുനാഥ് – ടൂറിസം, സാംസ്‌കാരികം
• എം ലിജു – എക്സൈസ്, സഹകരണം
• റോജി എം ജോണ്‍ – ഉന്നത വിദ്യാഭ്യാസം
• ടി സിദ്ദിഖ് – കൃഷി
• കെ എ തുളസി – പിന്നാക്ക ക്ഷേമം
• ബിന്ദു കൃഷ്ണ – വനിതാ-ശിശുക്ഷേമം, തൊഴില്‍
• ഒ ജെ ജനീഷ് – കായികം, യുവജനക്ഷേമം
• പി കെ കുഞ്ഞാലിക്കുട്ടി – വ്യവസായം, ഐടി
• എന്‍ ഷംസുദ്ദീന്‍ – പൊതുവിദ്യാഭ്യാസം
• കെ എം ഷാജി – തദ്ദേശസ്വയംഭരണം
• പി കെ ബഷീര്‍ – പൊതുമരാമത്ത്
• വി ഇ അബ്ദുള്‍ ഗഫൂര്‍ – ഫിഷറീസ്
• മോന്‍സ് ജോസഫ് – ജലസേചനം
• അനൂപ് ജേക്കബ് – ഭക്ഷ്യ-സിവില്‍ സപ്ലൈസ്
• ഷിബു ബേബി ജോണ്‍ – വനം
• സി പി ജോണ്‍ – ഗതാഗതം
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
പുതിയ സര്‍ക്കാരിന്റെ ആദ്യ നടപടികളും മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളും വരും ദിവസങ്ങളില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക ചര്‍ച്ചയാകുമെന്നത് ഉറപ്പാണ്.