താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം;യാത്രക്കാർ സമയം ക്രമീകരിക്കുക

Palchuram Road Night Travel Ban due to heavy rain in Kannur on August 1, 2026

വയനാട്–കോഴിക്കോട്ട് ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരത്തിൽ വൈകിട്ടോടെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ചുരത്തിലെ ആറാം വളവിൽ ഒരു പിക്കപ്പ് വാൻ തകരാറിലായതിനെ തുടർന്ന് കുറച്ചുസമയം വാഹനഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ക്രെയിൻ ഉപയോഗിച്ച് വാഹനം റോഡിൽ നിന്ന് മാറ്റിയെങ്കിലും ഇരുഭാഗത്തേക്കുമായി വാഹനങ്ങളുടെ നീണ്ടനിര തുടരുകയാണ്.

നിലവിൽ മറ്റ് അപകടങ്ങളോ റോഡിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്ന സാഹചര്യമോ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ പ്രദേശത്ത് തുടരുന്ന മഴയും ചില വാഹനങ്ങൾ വരി തെറ്റിച്ച് ഓവർടേക്ക് ചെയ്യുന്നതുമാണ് ഗതാഗതം മന്ദഗതിയിലാകാൻ പ്രധാന കാരണമായി അധികൃതർ വിലയിരുത്തുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

മഴ തുടരുന്നതിനാലും ചുരത്തിൽ വാഹനത്തിരക്ക് കൂടുതലായതിനാലും ഈ വഴി യാത്ര ചെയ്യേണ്ടവർ ആവശ്യമായ സമയം മുൻകൂട്ടി കണക്കാക്കി യാത്ര ക്രമീകരിക്കണമെന്ന് നിർദേശമുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകൾ കഴിയുമെങ്കിൽ മാറ്റിവയ്ക്കുന്നതും നല്ലതാണ്. ഡ്രൈവർമാർ ഗതാഗതനിയമങ്ങൾ പാലിച്ച് വരി തെറ്റിക്കാതെ വാഹനം ഓടിച്ചാൽ ഗതാഗതക്കുരുക്ക് വേഗത്തിൽ കുറയ്ക്കാൻ സഹായകരമാകും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *