തിരുവനന്തപുരം അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് തകർന്നു വീണ് അപകടം; നിരവധി പേർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം വെമ്പായത്തെ ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് തകർന്നു വീണ് വൻ അപകടം. ഊഞ്ഞാൽ മാതൃകയിലുള്ള റൈഡാണ് പ്രവർത്തനത്തിനിടെ പൊട്ടി താഴേക്ക് പതിച്ചത്. അപകടസമയത്ത് റൈഡിൽ 30ലധികം ആളുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.

അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അഞ്ചോളം പേരെ പിരപ്പൻകോട് സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റാനാണ് തീരുമാനം. നാഗർകോവിൽ സ്വദേശികളായ മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയൽ (14), റോസ് (16) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക

റൈഡ് തകർന്നുവീഴുന്നതിനിടെ അതിനടിയിൽപ്പെട്ടും ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സും രക്ഷാപ്രവർത്തക സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *