വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 46 രൂപയുടെ വർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ കേരളത്തിൽ ഒരു സിലിണ്ടറിന്റെ വില 3,085 രൂപയിൽ നിന്ന് 3,131 രൂപയായി ഉയർന്നു. അതേസമയം, ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
തുടർച്ചയായ വിലക്കയറ്റം ഹോട്ടൽ, കാറ്ററിംഗ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഇന്ധനച്ചെലവ് ഉയരുന്നതിനനുസരിച്ച് ഭക്ഷ്യവസ്തുക്കളുടെ വിലയും വീണ്ടും വർധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്നാണ് മേഖലയിലുള്ളവരുടെ പ്രതികരണം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വാണിജ്യ സിലിണ്ടർ വില ഉയർന്നിട്ടുണ്ട്. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 42 രൂപ വർധിച്ചതോടെ വില 3,113.50 രൂപയായി. കൊൽക്കത്തയിൽ 53.50 രൂപയുടെ വർധനയോടെ വില 3,255.50 രൂപയിലെത്തി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
ഇതോടൊപ്പം, 5 കിലോഗ്രാം എൽപിജി (എഫ്ടിഎൽ) സിലിണ്ടറുകൾക്കും 11 രൂപയുടെ വർധന പ്രഖ്യാപിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.