സ്വർണ വിപണിയിൽ നേരിയ ആശ്വാസം; സംസ്ഥാനത്ത് വില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,800 രൂപയായി. ഗ്രാമിന് 25 രൂപയുടെ കുറവുണ്ടായതോടെ ഒരു ഗ്രാം സ്വർണത്തിന് 13,850 രൂപയാണ് നിലവിലെ വില.

കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ചുയർന്ന സ്വർണവിലയ്ക്ക് പിന്നാലെയാണ് ഇന്നത്തെ ആശ്വാസകരമായ കുറവ്. ശനിയാഴ്ച ഒറ്റയടിക്ക് 2,160 രൂപ ഉയർന്നതോടെ ആരംഭിച്ച വിലക്കയറ്റത്തിൽ മൂന്ന് ദിവസത്തിനിടെ ആകെ 4,300 രൂപയുടെ വർധനവാണ് ഉണ്ടായത്. അതിന് മുമ്പ് കഴിഞ്ഞ ആഴ്ച സ്വർണവിലയിൽ 5,000 രൂപയിലേറെ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക

ഈ വർഷം ജനുവരി 29നാണ് സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില. അതേസമയം, കഴിഞ്ഞ വർഷം ഡിസംബർ 23നാണ് സംസ്ഥാനത്ത് ആദ്യമായി ഒരു പവൻ സ്വർണവില ഒരു ലക്ഷം രൂപയുടെ നാഴികക്കല്ല് പിന്നിട്ടത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *