മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ നടത്തുന്ന ഇലക്ട്രിക്കൽ വയറിങ് ആൻഡ് സർവീസിങ്, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് കോഴ്സുകളുമായി ബന്ധപ്പെട്ട വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*
ഇൻസ്ട്രക്ടർ, ക്ലർക്ക്, ടൈപ്പിസ്റ്റ്, ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടർ, ഫുൾ ടൈം സ്വീപ്പർ എന്നീ ഒഴിവുകളിലേക്കാണ് നിയമനം.താൽപര്യവും യോഗ്യതയും ഉള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂലൈ 10 രാവിലെ 10 മണിക്ക് മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.കൂടുതൽ വിവരങ്ങൾക്ക്: 828136209.