മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ മെയ് 28ന് ബലിപെരുന്നാൾ

ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായില്ലെന്നതിനാൽ കേരളത്തിൽ മെയ് 28 വ്യാഴാഴ്ച ബലിപെരുന്നാൾ ആചരിക്കുമെന്ന് സമസ്ത നേതാക്കൾ അറിയിച്ചു. വിശ്വാസയോഗ്യമായ രീതിയിൽ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് പ്രഖ്യാപനം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക

സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, കോഴിക്കോട് മുഖ്യഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ഖാസി നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവർ ചേർന്നാണ് അറിയിപ്പ് നൽകിയത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *