നൂൽപ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമം ഹയർ സെക്കന്ററി സ്കൂളിൽ ജെ.പി.എച്ച്.എൻ, ലൈബ്രേറിയൻ, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യരായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
ജെ.പി.എച്ച്.എൻ (JPHN) തസ്തികയിലേക്ക് എസ്.എസ്.എൽ.സി യോഗ്യതയും കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ അംഗീകരിച്ച എ.എൻ.എം സർട്ടിഫിക്കറ്റ്/ഹെൽത്ത് വർക്കേഴ്സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. പ്രായപരിധി 18 മുതൽ 44 വയസ് വരെ. അഭിമുഖം ജൂൺ 9-ന് ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും.
ലൈബ്രേറിയൻ തസ്തികയിലേക്ക് ലൈബ്രറി സയൻസിൽ ബിരുദവും പ്രവൃത്തിപരിചയവും ആവശ്യമാണ്. കോഹ (Koha) സോഫ്റ്റ്‌വെയർ പരിജ്ഞാനം അഭികാമ്യം. അഭിമുഖം ജൂൺ 9-ന് രാവിലെ 10.30-ന് നടക്കും.
കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള അഭിമുഖം ജൂൺ 10-ന് രാവിലെ 10.30-ന് നടക്കും. സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ തയ്യാറുള്ളവരായിരിക്കണം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ജനനതീയതി തെളിയിക്കുന്ന രേഖകളും അഭിമുഖ സമയത്ത് ഹാജരാക്കണം.
ഫോൺ: 04936 270140