
കൈനാട്ടിയിലെ ഒരു വീട്ടിൽ ജോലിക്കെത്തിയ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി സ്വദേശിയായ മഹേഷ് ആണ് മരിച്ചത്.
മഹേഷും സുഹൃത്തുക്കളും ചേർന്നാണ് കൈനാട്ടിലെ ഒരു വീട്ടിൽ ജോലിക്കെത്തിയത്. ജോലിക്കിടെ വെള്ളം കുടിക്കുന്നതിനായി തൊഴിലാളികൾ വിശ്രമിക്കുന്ന മുറിയിലേക്ക് പോയ മഹേഷിനെ പിന്നീട് മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവർ അന്വേഷിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മഹേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളും വിശദമായ പരിശോധനയും ആരംഭിച്ചു. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.