മേപ്പാടി: വയനാട് തുരങ്കപാത നിർമാണ മേഖലയായ മേപ്പാടിക്ക് സമീപം ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിയതായി സംശയിക്കുന്നു. പ്രാഥമിക വിവരങ്ങൾ പ്രകാരം 18 പേരെ കാണാതായതായി റിപ്പോർട്ടുകളുണ്ട്.
മണ്ണിടിച്ചിൽ അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന ഷെഡ്ഡുകളിലേക്കും പതിച്ചതോടെ ഒരു ഷെഡ് പൂർണമായും തകർന്നു. തൊഴിലാളികളെ കൊണ്ടുവന്ന ബസിനും മണ്ണിടിച്ചിൽ കേടുപാടുകൾ സംഭവിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
സംഭവത്തിൽ പരിക്കേറ്റ ആറ് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കള്ളാടി മീനാക്ഷി പാലത്തിന് സമീപം നടന്ന അപകടത്തിൽ വാഹനങ്ങളും മണ്ണിനടിയിൽപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
രക്ഷാപ്രവർത്തകർ സ്ഥലത്ത് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതനുസരിച്ച് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരണം നൽകും.