കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഡ്രൈവർ, ഫാർമസിസ്റ്റ്, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. 18 മുതൽ 54 വയസ് വരെയുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.
ഇന്റർവ്യൂ ജൂലൈ 4 രാവിലെ 10 മണിക്ക് ആശുപത്രിയിലെ ഓർക്കിഡ് ഹാളിൽ നടക്കും. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ബന്ധപ്പെട്ട രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ അസലും പകർപ്പുകളും ബയോഡേറ്റയും സഹിതം ഹാജരാകണം.
ഡ്രൈവർ തസ്തികയ്ക്ക് ഏഴാം ക്ലാസ് വിജയവും ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും നിർബന്ധമാണ്. കൂടാതെ, കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ലഭിച്ച കേൾവി-കാഴ്ച പരിശോധന ഉൾപ്പെടെയുള്ള മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും സമർപ്പിക്കണം.
ഫാർമസിസ്റ്റ് തസ്തികയിലേക്ക് ഡി.ഫാം അല്ലെങ്കിൽ ബി.ഫാം യോഗ്യത, സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ, കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം എന്നിവ ആവശ്യമാണ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ തസ്തികയ്ക്ക് ഡിപ്ലോമ ഇൻ ബ്ലഡ് ബാങ്ക് ടെക്‌നോളജി അല്ലെങ്കിൽ ബി.എസ്.സി എം.എൽ.ടി/ഡി.എം.എൽ.ടി യോഗ്യത, പാരാമെഡിക്കൽ രജിസ്ട്രേഷൻ, കൂടാതെ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 04936 206768.