കണ്ണൂരിൽ സിപിഎം കോട്ടകൾ തകരുന്നു; മൂന്ന് റൗണ്ടിന് ശേഷം പിണറായി വിജയൻ പിന്നിൽ

വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കണ്ണൂരിലെ സിപിഎം ശക്തികേന്ദ്രങ്ങളിൽ വോട്ട് ചോർച്ചയുടെ സൂചനകൾ. മൂന്നാം ഘട്ടം വരെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോഴും ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലാണ്. നിലവിലെ കണക്ക് പ്രകാരം 2077 വോട്ടുകളുടെ പിന്നാക്കമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പയ്യന്നൂരിൽ മൂന്ന് റൗണ്ട് പൂർത്തിയാകുമ്പോൾ എൽഡിഎഫിന് ഏകദേശം 11,000 വോട്ടുകളുടെ കുറവുണ്ട്. ചെമ്പിലോട് പഞ്ചായത്ത് മുഴുവൻ എണ്ണിക്കഴിഞ്ഞതോടെ വോട്ടെണ്ണൽ അഞ്ചരക്കണ്ടി പഞ്ചായത്തിലേക്ക് കടന്നിരിക്കുകയാണ്. തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദൻ ലീഡ് നിലനിർത്തുന്നു.

ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൽ റഷീദ് മുന്നിലാണ്. എൽഡിഎഫ് ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്തിലെ വോട്ടെണ്ണലിനുശേഷമാണ് പിണറായി വിജയൻ പിന്നിലായത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ലീഡ് നേടിയ റൗണ്ടുകളിലേക്കും ഇത്തവണ യുഡിഎഫ് മുന്നേറ്റം കാഴ്ചവെക്കുന്നതാണ് ശ്രദ്ധേയമായത്.

മുമ്പത്തെ തിരഞ്ഞെടുപ്പുകളിൽ പിണറായി വിജയൻ നേടിയ വോട്ടുകൾ ഗണ്യമായി വർധിച്ചിരുന്നു—2016ൽ 87,329 വോട്ടും 2021ൽ 95,522 വോട്ടും നേടി. ഇത്തവണ കോൺഗ്രസ് യുവമുഖമായ വി.പി. അബ്ദുൽ റഷീദിനെ രംഗത്തിറക്കിയപ്പോൾ, ബിജെപി സ്ഥാനാർത്ഥിയായി കെ. രഞ്ജിത്തും മത്സര രംഗത്തുണ്ട്.

വോട്ടെണ്ണൽ തുടരുന്നതിനാൽ ഫലത്തിൽ മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യത തുടരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *