സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് ആഭരണപ്രേമികള്‍ക്ക് ആശങ്കയായി. രാജ്യാന്തര വിപണിയിലെ വിലക്കയറ്റത്തിന്റെ സ്വാധീനമാണ് കേരളത്തിലും പ്രതിഫലിച്ചത്. ഇന്ന് ഗ്രാമിന് 30 രൂപ വര്‍ധിച്ച് 14,610 രൂപയായപ്പോള്‍, പവന് 240 രൂപ കൂടി 1,16,880 രൂപയായി.
രാജ്യാന്തര വിപണിയില്‍ തിങ്കളാഴ്ച സ്വര്‍ണവിലയ്ക്ക് ഒരു ശതമാനത്തിലേറെ നേട്ടമുണ്ടായി. ഡോളറിന്റെ മൂല്യം താഴ്ന്നതും ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായ ഇടിവുമാണ് സ്വര്‍ണവിലയെ ഉയര്‍ത്താന്‍ കാരണമായത്. ഇതോടൊപ്പം ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകളും വിപണിയില്‍ ശ്രദ്ധ നേടുന്നുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
സ്പോട്ട് ഗോള്‍ഡ് നിരക്കില്‍ 1.1 ശതമാനം വര്‍ധന രേഖപ്പെടുത്തി ഔണ്‍സിന് 4,559.29 ഡോളറിലെത്തി. അതേസമയം ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും 0.8 ശതമാനം ഉയര്‍ന്ന് 4,560.30 ഡോളറായി. ആഗോള വിപണിയിലെ അനിശ്ചിതത്വവും സാമ്പത്തിക സാഹചര്യങ്ങളും സ്വര്‍ണവിലയെ ശക്തിപ്പെടുത്തുന്ന ഘടകങ്ങളായി തുടരുകയാണെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.