കോഴിക്കോട് വീണ്ടും ഷിഗെല്ല വ്യാപനം: രണ്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് വീണ്ടും ഷിഗെല്ല ബാധ; രണ്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചുകോഴിക്കോട്ജി ല്ലയിൽ വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. പുറമേരി സ്വദേശിയായ 10 വയസ്സുകാരനും പന്തീരാങ്കാവ് സ്വദേശിയായ രണ്ട് വയസ്സുകാരനുമാണ് പുതിയതായി രോഗം കണ്ടെത്തിയത്.കടുത്ത വയറിളക്കത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളിൽ നടത്തിയ പരിശോധനയിലാണ് സ്ഥിതീകരിച്ചത് .

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*

നിലവിൽ ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സയിൽ കഴിയുന്നു.ഷിഗെല്ല രോഗം എന്താണ്?ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഒരു ബാക്ടീരിയൽ അണുബാധയാണ് ഷിഗെല്ല. ഷിഗെല്ലോസിസ് എന്നറിയപ്പെടുന്ന ഈ രോഗം ശരീരത്തിൽ പ്രവേശിച്ച് 1 മുതൽ 3 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കാം.കുടലിൽ പ്രവേശിക്കുന്ന ഷിഗെല്ല ബാക്ടീരിയ വിഷപദാർത്ഥങ്ങൾ ഉത്പാദിപ്പിക്കുകയും ദഹനവ്യവസ്ഥയെ ബാധിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി രോഗലക്ഷണങ്ങൾ പ്രകടമാകും.പ്രധാന ലക്ഷണങ്ങൾപനിവയറുവേദനഛർദിവയറിളക്കംക്ഷീണംവിശപ്പില്ലായ്മആദ്യഘട്ടത്തിൽ സാധാരണ വയറിളക്കമായി ആരംഭിക്കുന്ന രോഗം പിന്നീട് രക്തം, കഫം, പഴുപ്പ് എന്നിവ കലർന്ന ഗുരുതരമായ വയറിളക്കമായി മാറാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.ജില്ലയിൽ രോഗബാധ വീണ്ടും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *