രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ പ്രതിഷേധം; നാളെ സംസ്ഥാനവ്യാപക വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു

തിരുവനന്തപുരം: നീറ്റ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകൾക്കെതിരായ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വ്യാഴാഴ്ച (23/07/2026) സംസ്ഥാനവ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസുകൾ ബഹിഷ്‌കരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകണമെന്ന് സംഘടന പ്രവർത്തകരോടും വിദ്യാർഥികളോടും കെഎസ്‌യു അഭ്യർഥിച്ചു. ജില്ലാകേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കുമെന്നും നേതൃത്വം അറിയിച്ചു.

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഡൽഹിയിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾ തുടരുകയാണ്. പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാക്കളെയും വിദ്യാർഥികളെയും പൊലീസ് തടഞ്ഞതും ചിലരെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട സംഭവങ്ങൾ രാഷ്ട്രീയ വിവാദത്തിനും ഇടയാക്കിയിട്ടുണ്ട്. സമരക്കാർക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തിയെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

വിദ്യാർഥികളുടെ പ്രതിഷേധത്തെ പിന്തുണച്ച് സംസ്ഥാനത്തുടനീളം സമാധാനപരമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും വിദ്യാഭ്യാസ ബന്ദ് വിജയിപ്പിക്കാൻ എല്ലാവരും സഹകരിക്കണമെന്നും കെഎസ്‌യു നേതൃത്വം പ്രസ്താവനയിൽ അഭ്യർഥിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *