അങ്കണവാടി കം ക്രഷ് വർക്കർ ഒഴിവ്; പ്ലസ് ടു യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം

മാനന്തവാടി: മാനന്തവാടി ശിശു വികസന പദ്ധതി ഓഫീസിന്റെ കീഴിലുള്ള കോൺവെന്റ് കുന്ന് അങ്കണവാടി കം ക്രഷിൽ അങ്കണവാടി കം ക്രഷ് വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ള വനിതകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.മാനന്തവാടി നഗരസഭ പരിധിയിൽ സ്ഥിരതാമസമുള്ള വനിതകൾക്കാണ് അപേക്ഷിക്കാനാവുക.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*

താഴെയങ്ങാടി വാർഡ് 25-ൽ താമസിക്കുന്നവർക്ക് മുൻഗണന ലഭിക്കും. അപേക്ഷകരുടെ പ്രായപരിധി 18 മുതൽ 35 വയസ് വരെയാണ്. പട്ടികവിഭാഗക്കാർക്ക് പ്രായപരിധിയിൽ മൂന്ന് വർഷം വരെ ഇളവ് അനുവദിച്ചിട്ടുണ്ട്.അപേക്ഷാഫോമും കൂടുതൽ വിവരങ്ങളും മാനന്തവാടി തലശ്ശേരി റോഡിലുള്ള ശിശു വികസന പദ്ധതി ഓഫീസിൽ നിന്ന് ലഭിക്കും. ജൂലൈ 8 വൈകുന്നേരം 5 മണി വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന സമയം.

കൂടുതൽ വിവരങ്ങൾക്ക്:

📞 04935 240324📱 8086311616

Related Posts

Leave a Reply

Your email address will not be published. Required fields are marked *