
മാനന്തവാടി: മാനന്തവാടി പാലത്തിന് സമീപം പഴശ്ശി പാർക്കിനടുത്ത് നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കുകളൊന്നും സംഭവിച്ചില്ല.
കോഴിക്കോട് ഭാഗത്തുനിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞത്. താഴ്ചയിലേക്ക് പതിച്ചെങ്കിലും വാഹനത്തിലുണ്ടായിരുന്നവർ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
അപകടത്തെ തുടർന്ന് പ്രദേശത്ത് അൽപസമയം ആശങ്കയുണ്ടായി. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.