മലയാള സിനിമാ ലോകത്തെ പ്രമുഖ നടനും ദേശീയ പുരസ്കാര ജേതാവുമായ സലിം കുമാർ അന്തരിച്ചു(56 വയസ് ).കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*
ഹാസ്യവേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയും ഗൗരവമേറിയ കഥാപാത്രങ്ങളിലൂടെ ചിന്തിപ്പിക്കുകയും ചെയ്ത അപൂർവ പ്രതിഭയായിരുന്നു സലിം കുമാർ. സിനിമ, ടെലിവിഷൻ, മിമിക്രി രംഗങ്ങളിലായി പതിറ്റാണ്ടുകളോളം സജീവമായിരുന്ന അദ്ദേഹം മലയാളികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം നേടിയ കലാകാരനാണ്.നേരത്തെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്ന സലിം കുമാർ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ വിയോഗവാർത്ത സിനിമാ ലോകത്തും ആരാധകർക്കിടയിലും വലിയ ദുഃഖത്തിന് ഇടയാക്കിയിരിക്കുകയാണ്.നൂറുകണക്കിന് സിനിമകളിലൂടെ മലയാള സിനിമയ്ക്ക് മറക്കാനാവാത്ത കഥാപാത്രങ്ങളെ സമ്മാനിച്ച സലിം കുമാറിന്റെ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും.