ഹയർ സെക്കൻഡറി പരീക്ഷയിൽ തിളങ്ങി സർവജന സ്കൂൾ; ജില്ലയിൽ ഗവ. സ്കൂളുകളിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി

ബത്തേരി: ഹയർ സെക്കൻഡറി പരീക്ഷാഫലത്തിൽ മികച്ച നേട്ടവുമായി സുൽത്താൻ ബത്തേരി സർവജന സ്കൂൾ വീണ്ടും ശ്രദ്ധേയമായി. 93.7 ശതമാനം വിജയം സ്വന്തമാക്കി ജില്ലയിലെ ഗവൺമെന്റ് സ്കൂളുകളിൽ രണ്ടാം സ്ഥാനവും, ആകെ സ്കൂളുകളിൽ എട്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് സർവജന ചരിത്രവിജയം കുറിച്ചത്.

പരീക്ഷയെഴുതിയ 127 വിദ്യാർത്ഥികളിൽ 119 പേരും ഉപരിപഠനത്തിന് അർഹത നേടി. ഇതിൽ 14 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും A+ നേടി അഭിമാന നേട്ടം കൈവരിച്ചു. കൂടാതെ, വെറും ഒരു വിഷയത്തിൽ മാത്രം A+ നഷ്ടപ്പെട്ട 10 വിദ്യാർത്ഥികളും സ്കൂളിന്റെ മികച്ച അക്കാദമിക് നിലവാരം തെളിയിച്ചു.

മികവുറ്റ വിജയം കൈവരിച്ച വിദ്യാർത്ഥികളെയും അതിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും രക്ഷിതാക്കളെയും സ്കൂൾ പി.ടി.എ കമ്മിറ്റി അഭിനന്ദിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *