മേപ്പാടി: ജില്ലയിൽ ഷിഗല്ല വയറിളക്കരോഗം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കുട്ടികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം.
ജൂൺ 14, 15 തീയതികളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കുന്ന ക്യാമ്പിൽ പനി, ഛർദ്ദി, വയറുവേദന, വയറിളക്കം, മലത്തിൽ രക്തമോ കഫമോ കാണുക തുടങ്ങിയ ലക്ഷണങ്ങളുള്ള കുട്ടികൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാകും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
ക്യാമ്പിൽ സൗജന്യ ഡോക്ടർ പരിശോധന, ആവശ്യമായ ലബോറട്ടറി പരിശോധനകൾ, മരുന്നുകൾ എന്നിവ നൽകും. കൂടാതെ, ഡോക്ടർമാർ നിർദേശിക്കുന്ന കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സയും റേഡിയോളജി സേവനങ്ങളും ലഭ്യമാക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 81118 81287 എന്ന നമ്പറിൽ ബന്ധപ്പെടാം.