
സംസ്ഥാനത്ത് സ്മാർട്ട് പി.ഡി.എസ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ആറുമാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത റേഷൻ കാർഡുകൾ ‘Silent Ration Cards’ ആയി കണ്ടെത്തി ഡീആക്ടിവേറ്റ് ചെയ്യും.
എല്ലാ മാസവും 21-ാം തീയതി ഇത്തരം കാർഡുകൾ കണ്ടെത്തുകയും തുടർന്ന് അടുത്ത മാസം ഒന്നാം തീയതി മുതൽ റേഷൻ വിഹിതം ലഭിക്കാത്തവിധം കാർഡ് ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്യും.
ഡീആക്ടിവേറ്റ് ചെയ്ത കാർഡുകൾ വീണ്ടും സജീവമാക്കുന്നതിന് കാർഡിലെ എല്ലാ ഗുണഭോക്താക്കളും മൂന്ന് മാസത്തിനകം eKYC നടപടികൾ പൂർത്തിയാക്കണം. നിശ്ചിത സമയപരിധിക്കുള്ളിൽ eKYC പൂർത്തിയാക്കാത്ത പക്ഷം കാർഡുകൾ അസാധുവാക്കി ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്യുന്നതാണ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
സ്മാർട്ട് പി.ഡി.എസ് പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ റേഷൻ ഗുണഭോക്താക്കളെ യഥാസമയം അറിയിക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.