സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസമായി ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം മെയ് 25 മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു.
നിലവിൽ 2000 രൂപ വീതമാണ് ക്ഷേമ പെൻഷൻ ലഭിക്കുന്നത്. സംസ്ഥാനത്തെ ഏകദേശം 62 ലക്ഷം ആളുകൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുന്നത്. അതേസമയം, ക്ഷേമ പെൻഷൻ തുക 3000 രൂപയായി ഉയർത്തുമെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
2011 മുതൽ 2016 വരെ യുഡിഎഫ് സർക്കാർ അധികാരത്തിലിരിക്കുമ്പോൾ ക്ഷേമ പെൻഷൻ 600 രൂപയായിരുന്നു. പിന്നീട് ഒന്നാം പിണറായി വിജയൻ സർക്കാരും രണ്ടാം പിണറായി സർക്കാരും ഘട്ടംഘട്ടമായി വർധിപ്പിച്ചാണ് പെൻഷൻ തുക 2000 രൂപയാക്കി ഉയർത്തിയത്.