തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ അവതരിപ്പിച്ചു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ നിരവധി പദ്ധതികൾ നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തി.
സാമ്പത്തിക സ്ഥിതി വിലയിരുത്താൻ ധവളപത്രം പുറത്തിറക്കുമെന്ന് സർക്കാർ അറിയിച്ചു. ജനക്ഷേമവും മാനുഷിക സമീപനവും മുൻനിർത്തിയാകും ഭരണനടപടികൾ മുന്നോട്ടുപോകുക.
🔹 പ്രധാന പ്രഖ്യാപനങ്ങൾ:
✅ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര
✅ ക്ഷേമപെൻഷൻ ₹3000 ആയി ഉയർത്തും
✅ ₹25 ലക്ഷം വരെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി
✅ വിദ്യാർത്ഥിനികൾക്ക് 3 ദിവസം വരെ ആർത്തവ അവധി
✅ ലഹരിമാഫിയക്കെതിരെ “ഓപ്പറേഷൻ തൂഫാൻ”
✅ റോഡ് നവീകരണവും പൊതുഗതാഗത ആധുനികവത്കരണവും
✅ റവന്യൂ വകുപ്പ് പൂർണമായും ഡിജിറ്റലാക്കും
✅ പട്ടയ വിതരണം വേഗത്തിലാക്കും
✅ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക കമ്മീഷൻ
✅ ഉത്തരവാദിത്വ ടൂറിസം വ്യാപിപ്പിക്കും
✅ എല്ലാ വീടുകളിലും ഗുണമേന്മയുള്ള കുടിവെള്ളം ഉറപ്പാക്കും
✅ വയോജനങ്ങൾക്ക് “വയോമിത്രം” പദ്ധതി വിപുലീകരണം
✅ ഡിമൻഷ്യ ഡേ കെയർ സെന്ററുകൾ ആരംഭിക്കും