നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫെയ്സ്ബുക്ക് വഴിയാണ് അദ്ദേഹം തന്റെ പ്രതികരണം പങ്കുവെച്ചത്. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യങ്ങളെ പരിഹസിക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.“മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ… മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ? ടീം യുഡിഎഫ്. കേരളം ജയിച്ചു. ഇനി യുഡിഎഫ് നയിക്കും” എന്നാണ് വി.ഡി. സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.
ഇതിനിടെ, സംസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100-ൽ അധികം സീറ്റുകളിൽ ലീഡ് നേടി ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. മറുവശത്ത്, എൽഡിഎഫിന് വെറും 35 സീറ്റുകളിൽ മാത്രമാണ് മുന്നേറ്റം നിലനിർത്താനായത്. എൻഡിഎയ്ക്ക് മൂന്ന് സീറ്റുകളിൽ വിജയം നേടാനായി.കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ബിജെപിക്ക് മൂന്ന് എംഎൽഎമാരെ നേടാനായത് ശ്രദ്ധേയമായ നേട്ടമായും വിലയിരുത്തപ്പെടുന്നു.