തെരുവുനായ ശല്യത്തിന് പരിഹാരം; വയനാട്ടിൽ രണ്ടാമത്തെ എ.ബി.സി കേന്ദ്രം ഇന്ന് തുറക്കും

പടിഞ്ഞാറത്തറ: തെരുവുനായ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകാൻ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ ഒരുക്കിയ ജില്ലയിലെ രണ്ടാമത്തെ ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി.) കേന്ദ്രം ഇന്ന് പ്രവർത്തനം ആരംഭിക്കും. കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ 3) ഉച്ചയ്ക്ക് രണ്ടിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി നിർവഹിക്കും.

പടിഞ്ഞാറത്തറ വെറ്ററിനറി ആശുപത്രി പരിസരത്ത് നടക്കുന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് അധ്യക്ഷത വഹിക്കും. എ.ബി.സി കേന്ദ്രത്തിലെ ഓപ്പറേഷൻ തിയേറ്ററിന്റെ ഉദ്ഘാടനം എം.എൽ.എ ഉഷാ വിജയൻ നിർവഹിക്കും.

ചടങ്ങിനോടനുബന്ധിച്ച് ആസ്പിരേഷൻ ജില്ലാ പദ്ധതി അവാർഡ് വിതരണവും നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രായോഗിക അറിവ് പങ്കുവെക്കുന്നതിനായി രാവിലെ 10.30ന് സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. ജനപ്രതിനിധികൾക്കും വിവിധ വകുപ്പുകളിലെ ജീവനക്കാർക്കുമായി ‘തെരുവുനായ നിയന്ത്രണം – പ്രശ്നങ്ങളും പ്രായോഗിക പരിഹാര നിർദേശങ്ങളും’ എന്ന വിഷയത്തിലാണ് സെമിനാർ.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

സുൽത്താൻ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഡോ. വി. ജയേഷ് സെമിനാറിൽ വിഷയം അവതരിപ്പിക്കും. ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസർ ഡോ. കെ.ആർ. ബിനു പ്രശാന്ത് മോഡറേറ്ററാകും.

പുതിയ എ.ബി.സി കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നതോടെ തെരുവുനായകളുടെ എണ്ണം നിയന്ത്രിക്കുന്നതിനും വന്ധ്യംകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനും കൂടുതൽ സൗകര്യമൊരുങ്ങുമെന്നാണ് പ്രതീക്ഷ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *