സ്കൂട്ടർ ഉപേക്ഷിച്ച് ജീവൻ രക്ഷിക്കാൻ ഓടി; പിന്നാലെ കാട്ടാനയുടെ ക്രൂര ആക്രമണം, ജെസ്സിയുടെ മരണത്തിൽ നടുങ്ങി നാട്

കൽപ്പറ്റ: വീണ്ടും കാട്ടാന ആക്രമണം. മേപ്പാടി പുത്തുമല സ്വദേശിനി ജെസ്സി കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ഭർത്താവ് ഷാജിക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം.

റോഡ് മുറിച്ചുകടക്കുകയായിരുന്ന കാട്ടാനയ്ക്ക് മുന്നിൽ അപ്രതീക്ഷിതമായി ഇരുവരുംപ്പെടുകയായിരുന്നു. ജീവൻ രക്ഷിക്കാൻ സ്കൂട്ടർ ഉപേക്ഷിച്ച് ഓടുന്നതിനിടെ ജെസ്സിയെ കാട്ടാന ആക്രമിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റ ഭർത്താവ് ഷാജി ചികിത്സയിൽ തുടരുകയാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക

സംഭവത്തെ തുടർന്ന് വനംവകുപ്പും പൊലീസും സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. വയനാട്ടിൽ വർധിച്ചുവരുന്ന മനുഷ്യ-വന്യമൃഗ സംഘർഷത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് നാട്ടുകാർ വീണ്ടും ആവശ്യപ്പെട്ടു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *