കൽപ്പറ്റ: വയനാട് ജില്ലയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് താൽക്കാലിക നിയമനങ്ങൾക്കും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിനുമായി അപേക്ഷകൾ ക്ഷണിച്ചു. നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം, പൊഴുതന കുടുംബാരോഗ്യ കേന്ദ്രം, മാനന്തവാടി എസ്.സി/എസ്.ടി സ്പെഷ്യൽ കോടതി എന്നിവിടങ്ങളിലാണ് അവസരങ്ങൾ.
നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിരവധി ഒഴിവുകൾ
നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തും. ജൂലൈ 13-ന് ഫിസിയോ തെറാപ്പിസ്റ്റ് (7 ഒഴിവുകൾ), സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ലാബ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് അഭിമുഖം.ജൂലൈ 14-ന് നഴ്സിങ് അസിസ്റ്റന്റ് (2), മൾട്ടി പർപ്പസ് വർക്കർ (2), ഡ്രൈവർ (3), ക്ലീനിംഗ് സ്റ്റാഫ് (4), ഫിറ്റ്നസ് ട്രെയിനർ (2), ഡാറ്റാ എൻട്രി ഓപ്പറേറ്റർ, കൗൺസിലർ എന്നീ തസ്തികകളിലേക്ക് അഭിമുഖം നടക്കും.ജൂലൈ 15-ന് ഡോക്ടർ, സ്റ്റാഫ് നഴ്സ് (2), ഫാർമസിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ്, ജി-ഗേറ്റർ ഓപ്പറേറ്റർ, ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലേക്കാണ് ഇന്റർവ്യൂ.നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന ലഭിക്കും. ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട തീയതികളിൽ രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ നേരിട്ട് ഹാജരാകണം.ഫോൺ: 04936 270604, 7736919799
പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡ്രൈവർ ഒഴിവ്
പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർ തസ്തികയിലേക്ക് നിയമനം നടത്തും. ഹെവി വെഹിക്കിൾ ലൈസൻസ് നിർബന്ധമാണ്. എട്ടാം ക്ലാസ് വിജയിച്ചിരിക്കണം. പ്രായപരിധി 50 വയസ്സ്.യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസൽ രേഖകളുമായി ജൂലൈ 15 രാവിലെ 11 മണിക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. പൊഴുതന പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന ലഭിക്കും.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
മാനന്തവാടി എസ്.സി/എസ്.ടി സ്പെഷ്യൽ കോടതിയിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനം
മാനന്തവാടി എസ്.സി/എസ്.ടി സ്പെഷ്യൽ കോടതിയിലേക്ക് (പട്ടികജാതി/പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമം) സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് അഭിഭാഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.കോടതികളിൽ കുറഞ്ഞത് ഏഴ് വർഷത്തെ അഭിഭാഷക പ്രവൃത്തിപരിചയവും എസ്.സി/എസ്.ടി നിയമപ്രകാരമുള്ള കേസുകൾ കൈകാര്യം ചെയ്ത പരിചയവും ഉണ്ടായിരിക്കണം. ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബാർ അസോസിയേഷൻ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, ലിഖിത സമ്മതപത്രം, ബയോഡാറ്റ എന്നിവ സഹിതം ജൂലൈ 20 വൈകിട്ട് 5 മണിക്കകം ജില്ലാ കളക്ടർക്ക് നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.ഫോൺ: 04936 202251