വയനാട് ജില്ലയിലെ വിവിധ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. പനങ്ങണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും എടത്തന ഗവ. ഹയർ സെക്കൻഡറി സ്കൂളിലുമാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പനങ്ങണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ
ഒഴിവുള്ള തസ്തികകൾ:
- എച്ച്.എസ്.എസ്.ടി കെമിസ്ട്രി
- എച്ച്.എസ്.എസ്.ടി ഫിസിക്സ്
- എച്ച്.എസ്.എസ്.ടി ഹിന്ദി
അഭിമുഖ തീയതി: ജൂൺ 5
സമയം: രാവിലെ 10 മണി
സ്ഥലം: സ്കൂൾ ഓഫീസ്
ഉദ്യോഗാർത്ഥികൾ അസൽ രേഖകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.
എടത്തന ഗവ. ഹയർ സെക്കൻഡറി സ്കൂൾ
ഒഴിവുള്ള തസ്തികകൾ:
- ഹിസ്റ്ററി
- പൊളിറ്റിക്സ്
- ഇക്കണോമിക്സ്
- സോഷ്യൽ വർക്ക്
- മലയാളം (ജൂനിയർ)
അഭിമുഖ തീയതി: മെയ് 25
സമയം: രാവിലെ 10 മണി
സ്ഥലം: സ്കൂൾ ഓഫീസ്
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കണം.
📞 കൂടുതൽ വിവരങ്ങൾക്ക്:
9647011868