വയനാട് റെഡ് അലർട്ടിൽ; അതീവ ജാഗ്രത പാലിക്കൂ!

കൽപ്പറ്റ: അതിതീവ്രമായ മഴയെ തുടർന്ന് വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. പല പ്രദേശങ്ങളിലും വെള്ളക്കെട്ടും മണ്ണിടിച്ചിൽ സാധ്യതയും വർധിച്ചിരിക്കുകയാണ്.

⚠️ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുക, നദികൾ, തോടുകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയുടെ സമീപത്തേക്ക് പോകരുത്. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകൾ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക

🌧️ അടുത്ത മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ജില്ലയിലെ സാഹചര്യം നിരന്തരം നിരീക്ഷിച്ചുവരികയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *