വനിതാ മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താൻ പുതിയ നീക്കങ്ങൾ: മുഖ്യമന്ത്രി

വനിതാ മത്സ്യത്തൊഴിലാളികൾക്ക് സ്വന്തമായി വരുമാനം കണ്ടെത്തി സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിന് ആവശ്യമായ പിന്തുണ നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. വനിതാ മത്സ്യത്തൊഴിലാളികളെ സ്വയംപര്യാപ്തരാക്കുന്നതിനായി വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമൺ (സാഫ്) സംഘടിപ്പിച്ച വനിതാ മത്സ്യത്തൊഴിലാളി സംരംഭകരുടെ സംഗമവും ഇലക്ട്രിക് സ്‌കൂട്ടർ വിതരണവും തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മത്സ്യവിൽപ്പന നടത്തുന്ന സ്ത്രീകൾക്ക് ഇലക്ട്രിക് സ്‌കൂട്ടർ

ബജറ്റിൽ പ്രഖ്യാപിച്ച ‘ഷീ സ്‌കൂട്ടർ’ പദ്ധതിയുടെ ഭാഗമായി മത്സ്യവിൽപ്പന നടത്തുന്ന വനിതകൾക്ക് 75 ശതമാനം ഗ്രാന്റ് അനുവദിച്ചാണ് ഇലക്ട്രിക് സ്‌കൂട്ടറുകൾ നൽകുന്നത്. പരമാവധി ഒരു ലക്ഷം രൂപ വരെയാണ് ഗ്രാന്റായി ലഭിക്കുക.

മീൻകുട്ട ചുമന്ന് ബസുകളിലും മറ്റ് പൊതുഗതാഗത സംവിധാനങ്ങളിലും യാത്ര ചെയ്ത് മത്സ്യവിൽപ്പന നടത്തുന്ന വനിതകൾക്ക് സ്‌കൂട്ടർ ലഭ്യമാക്കുന്നത് അവരുടെ ജോലി കൂടുതൽ എളുപ്പമാക്കുന്നതിനൊപ്പം ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തീരദേശ വികസനത്തിനും തൊഴിൽ അവസരങ്ങൾക്കും മുൻഗണന

കേരളത്തിലെ 600 കിലോമീറ്റർ തീരദേശത്തെ വലിയൊരു തുറമുഖ നഗരമാക്കി വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം ഉൾപ്പെടെയുള്ള തുറമുഖങ്ങളിൽ പ്രാദേശിക മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ യുവാക്കൾക്ക് തൊഴിൽ സംവരണം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തീരദേശ ജനത നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ഭവന പദ്ധതി

ഭവനരഹിതരായ എല്ലാ മത്സ്യത്തൊഴിലാളികൾക്കും വീട് ലഭ്യമാക്കുന്നതിനായി പ്രത്യേക ഭവനനിർമാണ പദ്ധതി ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നൂറുദിന കർമപരിപാടിയുടെ ഭാഗമായി വനിതാ മത്സ്യത്തൊഴിലാളികൾക്കായി വിവിധ പദ്ധതികൾ പൂർത്തിയാക്കിയ ഫിഷറീസ് വകുപ്പിനെയും മന്ത്രി വി ഇ അബ്ദുല്‍ ഗഫൂറിനെയും അദ്ദേഹം അഭിനന്ദിച്ചു.

സാഫിന്റെ യൂണിറ്റുകൾ 3000 ആയി ഉയർത്തും

വനിതാ മത്സ്യത്തൊഴിലാളികളെ സംരംഭകരാക്കി അവരുടെ ജീവിതനിലവാരം ഉയർത്തുന്ന സാഫിന്റെ നിലവിലുള്ള 1800 യൂണിറ്റുകൾ 3000 ആയി ഉയർത്തുമെന്ന് ഫിഷറീസ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂർ പറഞ്ഞു.

പ്രതിവർഷം ഏകദേശം 157 കോടി രൂപയുടെ വിറ്റുവരവാണ് സാഫ് യൂണിറ്റുകൾ നേടുന്നത്. ഇതിൽ ഏകദേശം 41 കോടി രൂപ വേതനമായും ലാഭവിഹിതമായും അംഗങ്ങൾക്ക് ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

‘ഷീ സ്‌കൂട്ടർ’ പദ്ധതിയുടെ ആദ്യഘട്ടത്തിൽ അനുവദിച്ച 100 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് വിതരണം ചെയ്യുന്നത്. വനിതാ മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനപ്പെടുന്ന ഇത്തരം പദ്ധതികൾ തുടർന്നും നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

‘സമുദ്ര സഖി’ ബ്രാൻഡ് ലോഗോ പ്രകാശനം ചെയ്തു

വനിതാ മത്സ്യത്തൊഴിലാളി സംരംഭകരുടെ ബ്രാൻഡായ ‘സമുദ്ര സഖി’യുടെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. 100 സംയുക്ത സംഘങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം ആകെ ഒരു കോടി രൂപയുടെ പലിശരഹിത വർക്കിംഗ് ക്യാപിറ്റൽ റിവോൾവിങ് ഫണ്ടും വിതരണം ചെയ്തു.

മൈക്രോ എന്റർപ്രൈസ് യൂണിറ്റുകൾക്ക് അഞ്ച് ലക്ഷം രൂപ വീതമുള്ള ധനസഹായവും ചടങ്ങിൽ കൈമാറി. സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഭിന്നശേഷി വ്യക്തികൾക്കായുള്ള ‘അൻപ് വീട്’ പദ്ധതിയിൽ എൻജിഒകളെ എംപാനൽ ചെയ്യുന്നതിനുള്ള ധാരണാപത്രവും ചടങ്ങിൽ കൈമാറി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഫിഷറീസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബി അബ്ദുൽ നാസർ, ഡയറക്ടർ മിസാൽ സാഗർ ഭരത്, കൗൺസിലർ ഷെർളി എസ്, മത്സ്യത്തൊഴിലാളി സംരംഭകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വാഹന ഉടമകൾക്ക് സന്തോഷവാർത്ത; കെട്ടിക്കിടക്കുന്ന ഇ-ചെല്ലാൻ പിഴയിൽ വൻ ഇളവ്

മോട്ടോർ വാഹന നിയമലംഘനങ്ങളുടെ പേരിൽ കെട്ടിക്കിടക്കുന്ന ഇ-ചെല്ലാൻ പിഴകൾ തീർപ്പാക്കാൻ വാഹന ഉടമകൾക്ക് ആശ്വാസമായി സർക്കാരിന്റെ പുതിയ ആംനസ്റ്റി പദ്ധതി. കുടിശ്ശികയായ ഇ-ചെല്ലാൻ പിഴകളിൽ 50 ശതമാനം ഇളവ് അനുവദിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്.

മോട്ടോർ വാഹന വകുപ്പും പൊലീസും ചുമത്തിയിട്ടുള്ള അർഹമായ പിഴകൾ ഇനി പകുതി തുക അടച്ച് തീർപ്പാക്കാൻ സാധിക്കും. ഇതിലൂടെ ദീർഘകാലമായി അടയ്ക്കാതെ കിടക്കുന്ന ഇ-ചെല്ലാൻ കേസുകൾ തീർപ്പാക്കാൻ വാഹന ഉടമകൾക്ക് അവസരം ലഭിക്കും.

2026 മാർച്ച് 31-നോ അതിന് മുമ്പോ ചുമത്തിയതും ഇതുവരെ കോടതിയിലേക്ക് കൈമാറാത്തതുമായ ഇ-ചെല്ലാനുകൾക്കാണ് ആംനസ്റ്റി പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. അതിനാൽ കുടിശ്ശികയുള്ള ഇ-ചെല്ലാനുകൾ ഈ ഇളവിന് കീഴിൽ വരുമോയെന്ന് വാഹന ഉടമകൾ പരിശോധിക്കണം.

വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ ഉയർന്നു; പുതിയ നിരക്കുകൾ ഒക്ടോബർ മുതൽ

വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട ഫീസ് നിരക്കുകളിൽ വലിയ മാറ്റം വരുത്തി റെഗുലേറ്ററി കമ്മീഷൻ. പോസ്റ്റ്, അധിക വയർ, ട്രാൻസ്ഫോർമർ തുടങ്ങിയ ഉപകരണങ്ങൾ ആവശ്യമായ കണക്ഷനുകൾക്കും ഇത്തരം സൗകര്യങ്ങൾ ആവശ്യമില്ലാത്ത കണക്ഷനുകൾക്കും വ്യത്യസ്തമായിരുന്ന ചില നിരക്കുകളിലാണ് പ്രധാനമായും മാറ്റം വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വരും.

ഇതോടെ ഉപഭോക്താക്കൾക്ക് വൈദ്യുതി കണക്ഷനായി അപേക്ഷ നൽകുന്ന സമയത്ത് തന്നെ നിശ്ചിത ഫീസ് അടയ്ക്കാൻ സാധിക്കും. നിലവിൽ കണക്ഷന് ആവശ്യമായ ഫീസ് കെഎസ്ഇബി കണക്കാക്കുന്നതുവരെ കാത്തിരിക്കേണ്ട സാഹചര്യമുണ്ടായിരുന്നു.

അതേസമയം, വൈദ്യുതി ലൈനിൽ നിന്ന് 200 മീറ്ററിന് അപ്പുറത്തുള്ളതും കൂടുതൽ പോസ്റ്റുകളും മറ്റ് ഉപകരണങ്ങളും ആവശ്യമായതുമായ കണക്ഷനുകൾക്ക് നിലവിലെ നിരക്ക് തുടരും. ഈ നിരക്കുകളും രണ്ടുമാസത്തിനകം പരിഷ്കരിച്ച് ശുപാർശ സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.

ഗാർഹിക കണക്ഷനുകൾക്കും പുതിയ നിരക്ക്

രണ്ട് കിലോവാട്ട് വരെ ലോഡുള്ള സിംഗിൾ ഫെയ്സ് ഗാർഹിക കണക്ഷന് ഇനി 2,000 രൂപയാണ് ഫീസ്. ഇതുവരെ അഞ്ച് കിലോവാട്ട് വരെ ലോഡിന് 1,740 രൂപയായിരുന്നു ഈടാക്കിയിരുന്നത്.

രണ്ട് കിലോവാട്ടിന് മുകളിലും അഞ്ച് കിലോവാട്ട് വരെയുമുള്ള ഗാർഹിക കണക്ഷന്റെ ഫീസ് 1,740 രൂപയിൽ നിന്ന് 5,000 രൂപയായി ഉയർത്തി.

ഗാർഹികേതര കണക്ഷനുകൾക്ക് ഒരു കിലോവാട്ട് വരെ 2,500 രൂപയും രണ്ട് കിലോവാട്ട് വരെ 3,000 രൂപയുമാണ് പുതിയ നിരക്ക്.

ത്രീ ഫെയ്സ് കണക്ഷനിലും വലിയ മാറ്റം

ത്രീ ഫെയ്സ് കണക്ഷനുകളിൽ ലോഡ് കൂടുന്നതിനനുസരിച്ച് ഫീസ് വർധിക്കുന്ന രീതിയിലാണ് പുതിയ നിരക്ക് ക്രമീകരിച്ചിരിക്കുന്നത്. അഞ്ച് മുതൽ 10 കിലോവാട്ട് വരെയുള്ള കണക്ഷന് നിലവിൽ 4,220 രൂപയായിരുന്നു ഫീസ്.

പുതിയ നിരക്കിൽ അഞ്ച് മുതൽ ഏഴ് കിലോവാട്ട് വരെ 8,000 രൂപയും ഏഴ് മുതൽ 10 കിലോവാട്ട് വരെ 10,000 രൂപയുമാകും നൽകേണ്ടത്.

എൽടി ത്രീ ഫെയ്സ് വിഭാഗത്തിൽ 10 മുതൽ 25 കിലോവാട്ട് വരെയുള്ള കണക്ഷന് നിലവിൽ 14,420 രൂപയായിരുന്നു ഫീസ്. പുതിയ നിരക്കിൽ 10 മുതൽ 30 കിലോവാട്ട് വരെ ഓരോ കിലോവാട്ടിനും 1,560 രൂപ വീതമാണ് ഈടാക്കുക. ഇതനുസരിച്ച് 25 കിലോവാട്ട് കണക്ടഡ് ലോഡിന് 39,000 രൂപ നൽകേണ്ടിവരും.

കണക്ടഡ് ലോഡിൽ മാറ്റമില്ലാതെ സിംഗിൾ ഫെയ്സ് കണക്ഷൻ ത്രീ ഫെയ്സാക്കി മാറ്റുന്നതിനും പുതിയ നിരക്ക് ബാധകമാണ്. ഇതിനായി ഓരോ കിലോവാട്ടിനും 700 രൂപയാണ് ഫീസ്.

ഉയർന്ന ലോഡുള്ള കണക്ഷനുകൾക്ക് വൻ വർധന

25 മുതൽ 50 കിലോവാട്ട് വരെയുള്ള കണക്ഷന് നിലവിൽ 21,750 രൂപയായിരുന്നു ഫീസ്. പുതിയ നിരക്കിൽ 30 മുതൽ 40 കിലോവാട്ട് വരെ ഓരോ കിലോവാട്ടിനും 2,890 രൂപ വീതം നൽകണം.

50 കിലോവാട്ടിന് മുകളിലും 100 കിലോവാട്ട് വരെയും ഓരോ കിലോവാട്ടിനും 5,670 രൂപയാണ് പുതിയ നിരക്ക്.

ഇതനുസരിച്ച് 50 കിലോവാട്ട് കണക്ടഡ് ലോഡുള്ള കണക്ഷന് നിലവിൽ 21,750 രൂപ നൽകിയിരുന്നിടത്ത് ഇനി ഏകദേശം 2.11 ലക്ഷം രൂപ ഫീസ് നൽകേണ്ടിവരും.

ഈ വിഭാഗത്തിൽ കണക്ഷന് ട്രാൻസ്ഫോർമറോ മറ്റ് അധിക സാമഗ്രികളോ ആവശ്യമായി വന്നാലും അതിനായി പ്രത്യേക തുക ഈടാക്കില്ല.

പുതിയ ഫീസ് നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ വിവിധ വിഭാഗങ്ങളിലെ വൈദ്യുതി കണക്ഷൻ ചെലവിൽ ശ്രദ്ധേയമായ മാറ്റമാണ് ഉണ്ടാകുക. പ്രത്യേകിച്ച് ഉയർന്ന കണക്ടഡ് ലോഡുള്ള കണക്ഷനുകളെയാണ് നിരക്ക് പരിഷ്കരണം കൂടുതൽ ബാധിക്കുക.

Related Posts

Leave a Reply

Your email address will not be published. Required fields are marked *