ആഭരണപ്രേമികൾക്ക് ആശ്വാസം;സ്വർണവില വീണ്ടും കുത്തനെ ഇടിഞ്ഞു

സംസ്ഥാനത്തെ സ്വർണവിലയിൽ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തി. ഇന്നും വില ഗണ്യമായി കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന് 1,320 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,02,760 രൂപയായി. ഗ്രാമിന് 165 രൂപ കുറഞ്ഞ് 12,845 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റങ്ങളാണ് സ്വർണവിലയെ പ്രധാനമായും ബാധിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താനിടയുണ്ടെന്ന വിലയിരുത്തലുകൾ നിക്ഷേപകരുടെ നീക്കങ്ങളെ സ്വാധീനിക്കുന്നതിനാൽ സ്വർണത്തിന് സമ്മർദം വർധിച്ചിരിക്കുകയാണ്.

അതേസമയം, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. അമേരിക്ക–ഇറാൻ സമാധാന നീക്കങ്ങൾക്ക് പിന്നാലെ എണ്ണവിലയിൽ ഉണ്ടായ ഇടിവും സ്വർണവില താഴെയിറങ്ങാൻ കാരണമായ ഘടകങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക

ഈ മാസത്തിന്റെ തുടക്കത്തിൽ ഒരു പവൻ സ്വർണത്തിന് 1,14,560 രൂപയായിരുന്നു വില. അതേസമയം, ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വർണവിലയിലെ എക്കാലത്തെയും ഉയർന്ന നിരക്ക്. കഴിഞ്ഞ വർഷം ഡിസംബർ 23-നാണ് പവൻ സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപയുടെ ചരിത്രനേട്ടം മറികടന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *