ഫിഫ ലോകകപ്പിലെ ജെ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ജോര്‍ദാനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന മികച്ച വിജയത്തോടെ ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയാക്കി. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളിന്റെ ലീഡ് നേടിയ അര്‍ജന്റീന പിന്നീട് മെസിയുടെ മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ വിജയം ഉറപ്പിക്കുകയായിരുന്നു.19-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് ജിയോവാനി ലോസെല്‍സോയാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. തുടര്‍ന്ന് 31-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച ലൗട്ടാരോ മാര്‍ട്ടിനെസ് ലീഡ് ഇരട്ടിയാക്കി.രണ്ടാം പകുതിയില്‍ 55-ാം മിനിറ്റില്‍ മുസാ അല്‍ തമരി ജോര്‍ദാനുവേണ്ടി ആശ്വാസ ഗോള്‍ നേടി. ഇതിനിടെ 60-ാം മിനിറ്റില്‍ പകരക്കാരനായാണ് ലയണല്‍ മെസി കളത്തിലിറങ്ങിയത്. മത്സരത്തിന്റെ 80-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് അതിമനോഹരമായി വലയിലെത്തിച്ച മെസി അര്‍ജന്റീനയുടെ മൂന്നാം ഗോള്‍ നേടി.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*
ലോകകപ്പിലെ മെസിയുടെ ആറാം ഗോളെന്ന പ്രത്യേകതയും ഈ ഗോളിനുണ്ട്.ഈ വിജയത്തോടെ അര്‍ജന്റീന ആത്മവിശ്വാസത്തോടെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറുമ്പോള്‍, നിര്‍ണായക ഘട്ടത്തിലും ടീമിന്റെ കരുത്ത് ഒരിക്കല്‍ക്കൂടി തെളിയിച്ച പ്രകടനമാണ് ആരാധകര്‍ക്ക് കാണാനായത്.