ശക്തമായ മഴ: ഈങ്ങാപ്പുഴ ദേശീയപാതയിൽ ഗതാഗതം പൂർണ്ണമായി നിലച്ചു; യാത്രയ്ക്കായി ഈ വഴികൾ ഉപയോഗിക്കുക

വയനാട് ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് എത്തുന്ന വാഹനങ്ങൾ കൈതപ്പൊയിൽ മുതൽ നോളജ് സിറ്റി വഴി കോടഞ്ചേരി റൂട്ടിലൂടെ യാത്ര തുടരാവുന്നതാണ്.

അതേസമയം, കോഴിക്കോട് ഭാഗത്ത് നിന്ന് വയനാട്ടിലേക്ക് പോകുന്ന വാഹനങ്ങൾ താമരശ്ശേരിയിൽ നിന്ന് കൂടത്തായി – മൈക്കാവ് – കോടഞ്ചേരി വഴിയിലൂടെ കൈതപ്പൊയിൽ എത്തി തുടർന്ന് വയനാട് ഭാഗത്തേക്ക് യാത്ര ചെയ്യാം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*

ഗതാഗത നിയന്ത്രണം നിലവിലുള്ള സാഹചര്യത്തിൽ യാത്രക്കാർ ഈ ബദൽ റൂട്ടുകൾ ഉപയോഗപ്പെടുത്തി യാത്ര ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. യാത്രയ്ക്ക് മുൻപ് ഏറ്റവും പുതിയ ഗതാഗത വിവരങ്ങൾ പരിശോധിച്ച് സുരക്ഷിതമായി യാത്ര തുടരാനും നിർദേശമുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *