സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞതോടെ ഇന്നത്തെ വില 1,11,100 രൂപയായി. ഗ്രാമിന് 15 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,875 രൂപയായി.
കഴിഞ്ഞ ശനിയാഴ്ച ഒറ്റദിവസം 2,160 രൂപ ഉയർന്നതോടെയാണ് സ്വർണവില വീണ്ടും കുതിച്ചുയരാൻ തുടങ്ങിയത്. മൂന്ന് ദിവസത്തിനിടെ ആകെ 4,300 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച 5,000 രൂപയിലേറെ ഇടിഞ്ഞതിന് പിന്നാലെയാണ് വിപണിയിൽ വീണ്ടും വിലക്കയറ്റ പ്രവണത പ്രകടമായത്.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതും അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്കിൽ മാറ്റം വരുത്തുമെന്ന പ്രതീക്ഷകളും അന്താരാഷ്ട്ര സ്വർണവിപണിയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. അമേരിക്ക പലിശനിരക്ക് ഉയർത്തുകയാണെങ്കിൽ സ്വർണവിലയിൽ സമ്മർദം വർധിക്കാമെന്നാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
ഈ വർഷം ജനുവരി 29-നാണ് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയായ 1,31,160 രൂപയിലെത്തിയത്. അതേസമയം, കഴിഞ്ഞ ഡിസംബർ 23-നാണ് കേരളത്തിൽ ആദ്യമായി ഒരു പവൻ സ്വർണവില ഒരു ലക്ഷം രൂപയുടെ കടമ്പ പിന്നിട്ടത്.