തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ വർധന; വെള്ളിവിലയും ഉയർന്നു

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും ഉയർന്നു. ഇന്ന് ഗ്രാമിന് 35 രൂപ വർധിച്ച് 13,275 രൂപയായി. പവന് 280 രൂപ കൂടി 1,06,200 രൂപയിലെത്തി. വെള്ളിവിലയും ഉയർന്നു. ഗ്രാമിന് അഞ്ച് രൂപ വർധിച്ച് 240 രൂപയായി.

അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡിന് നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. ട്രോയ് ഔൺസിന് 11.80 ഡോളർ കുറഞ്ഞ് 4,120.1 ഡോളർയായി. ഇത് 0.29 ശതമാനം ഇടിവാണ്.

ഇന്നലെ സ്വർണവില രണ്ട് ഘട്ടങ്ങളിലായി ഉയർന്നിരുന്നു. രാവിലെ ഗ്രാമിന് 10 രൂപയും ഉച്ചയ്ക്ക് 110 രൂപയും വർധിച്ചതോടെ ഗ്രാംവില 13,240 രൂപയായി. പവന് രാവിലെ 80 രൂപയും ഉച്ചയ്ക്ക് 880 രൂപയും കൂടി 1,05,920 രൂപയിലാണ് വ്യാപാരം അവസാനിച്ചത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

അതേസമയം, ബുധനാഴ്ച സ്വർണവില രണ്ട് തവണ കുറഞ്ഞിരുന്നു. രാവിലെ ഗ്രാമിന് 70 രൂപയും ഉച്ചയ്ക്ക് ശേഷം 125 രൂപയും കുറഞ്ഞതോടെ ഗ്രാംവില 13,120 രൂപയിലും പവന് 1,04,960 രൂപയിലുമാണ് വിപണി ക്ലോസ് ചെയ്തത്.

കേരളത്തിൽ ഈ വർഷം ജനുവരി 29-നാണ് സ്വർണവില റെക്കോർഡ് ഉയരത്തിലെത്തിയത്. അന്ന് പവന്റെ വില 1,31,160 രൂപയായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *