ഗുണ്ടൽപേട്ട് വാഹനാപകടം;ഊട്ടി യാത്രയ്ക്കിടെ മൂന്നരവയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു: കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ ഉണ്ടായ ദാരുണ വാഹനാപകടത്തില്‍ മലയാളി കുടുംബാംഗങ്ങള്‍ക്ക് മരണം. കണ്ണൂര്‍ സ്വദേശികളായ മുനീര്‍ (30), മുനീറ (45), മോഹിസ് സിദാന്‍ (3½) എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

വിനോദയാത്രയ്ക്കായി ഊട്ടിയിലേക്ക് പോയ സംഘമാണ് ദുരന്തത്തില്‍പ്പെട്ടത്.മലയാളികള്‍ സഞ്ചരിച്ച കാര്‍ ഒരു ലോറിയുമായി കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമായത്. ഇന്ന് രാവിലെ ഗുണ്ടല്‍പേട്ടില്‍നിന്ന് ഏകദേശം പത്ത് കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

https://chat.whatsapp.com/Le2B1NzGbtw4xNvgL4i7fA

അപകടത്തില്‍ കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *