കള്ളാടി മണ്ണിടിച്ചിൽ: രക്ഷാദൗത്യത്തിൽ നിർണായകമായി കേരള പൊലീസിന്റെ ‘മായ’യും ‘മർഫി’യും

കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് നിർണായക പിന്തുണയായി കേരള പോലീസിന്റെ കടാവർ ഡോഗുകളായ മായയും മർഫിയും. ബെൽജിയം മലിനോയിസ് ഇനത്തിൽപ്പെട്ട കൊച്ചി സിറ്റി പോലീസിന്റെ ഈ പരിശീലനം നേടിയ ശ്വാനങ്ങൾ ദുരന്തം നടന്ന ആദ്യഘട്ടം മുതൽ തന്നെ തിരച്ചിൽ ദൗത്യത്തിൽ സജീവമാണ്.

മണ്ണിനടിയിൽ ആഴത്തിൽ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങളും മനുഷ്യശരീര അവശിഷ്ടങ്ങളും കൃത്യമായി മണത്തറിഞ്ഞ് കണ്ടെത്താൻ ഇവരുടെ കഴിവ് രക്ഷാപ്രവർത്തനത്തിന് വലിയ സഹായമായി. അത്യാധുനിക പരിശീലനം നേടിയ ഈ ശ്വാനങ്ങൾ തിരച്ചിൽ ദൗത്യം വേഗത്തിലാക്കുന്നതിലും നിർണായക പങ്കുവഹിക്കുകയാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഇതിന് മുമ്പ് വലിയ നാശനഷ്ടം വിതച്ച മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിലും മായയും മർഫിയും ശ്രദ്ധേയമായ സേവനം കാഴ്ചവെച്ചിരുന്നു. സിവിൽ പോലീസ് ഓഫീസർമാരായ ജോർജ് മാനുവൽ, പി. വിനീത്, പി. പ്രഭാത് എന്നിവരുടെ നേതൃത്വത്തിലാണ് ശ്വാനങ്ങൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *