വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാകാതെ സർക്കാർ; സംസ്ഥാനത്ത് നിയന്ത്രണം തുടരും

Electricity restrictions continue in Kerala amid severe power shortage

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ കെഎസ്ഇബി വിവിധ മാർഗങ്ങൾ തേടുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാൻ ആവശ്യമായ അധിക വൈദ്യുതി ലഭ്യമാകാത്തത് ആശങ്ക വർധിപ്പിക്കുന്നു. ഇന്നലെ 800 മുതൽ 1,000 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് രേഖപ്പെടുത്തിയത്.

കേന്ദ്രവിഹിതവും പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതിയും ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിന് ലഭിച്ചത് ഏകദേശം 300 മെഗാവാട്ട് മാത്രമാണ്. മധ്യപ്രദേശിൽനിന്ന് സ്വാപ്പ് കരാർ പ്രകാരം ലഭിച്ചിരുന്ന 200 മെഗാവാട്ട് വൈദ്യുതി ആറു ദിവസമായി മുടങ്ങിയിരിക്കുകയാണ്. ഹിമാചൽ പ്രദേശിൽനിന്ന് ലഭിക്കേണ്ട 250 മെഗാവാട്ട് വൈദ്യുതി പീക്ക് സമയത്ത് ലഭിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.

അധിക വൈദ്യുതി ലഭ്യമാക്കുന്നതിനായി കെഎസ്ഇബി ഡയറക്ടർമാർ വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെങ്കിലും ഇതുവരെ അധികമായി ഒരു യൂണിറ്റ് വൈദ്യുതി പോലും ഉറപ്പാക്കാനായിട്ടില്ല. ആണവനിലയങ്ങളിൽനിന്ന് വൈദ്യുതി വാങ്ങുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യാൻ കെഎസ്ഇബി ചെയർമാനും മാനേജിങ് ഡയറക്ടറും ഇന്ന് എൻപിസിഐഎൽ ചെയർമാനുമായി കൂടിക്കാഴ്ച നടത്തും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 94 ദശലക്ഷം യൂണിറ്റിന് മുകളിലാണ്. നിലവിലെ സാഹചര്യം തുടർന്നാൽ ഈ മാസം 30 വരെ വൈദ്യുതി നിയന്ത്രണം തുടരേണ്ടിവരുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *