സംസ്ഥാനത്ത് സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ ലഭിക്കുന്ന സൗജന്യയാത്രയിലൂടെ ലാഭിക്കുന്ന തുക ഫലപ്രദമായ നിക്ഷേപമാക്കി മാറ്റാൻ കെഎസ്എഫ്ഇ ‘പിങ്ക് ചിട്ടി’ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപിച്ചു. സ്ത്രീകൾക്ക് ലഭിക്കുന്ന സൗജന്യയാത്ര ഒരു ആനുകൂല്യമല്ല, മറിച്ച് സമൂഹം അവർക്കു നൽകുന്ന ആദരവാണെന്നും അദ്ദേഹം വ്യക്തമാക്കി.പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഈ സംരംഭം കേരളത്തിൽ വലിയ സാമൂഹിക-സാമ്പത്തിക മാറ്റത്തിന് വഴിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*
സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത വർധിപ്പിക്കുന്നതിൽ ഈ പദ്ധതി നിർണായക പങ്കുവഹിക്കുമെന്നും, സമൂഹത്തിൽ ആയിരം കോടി രൂപയിലധികം മൂല്യമുള്ള സാമ്പത്തിക മാറ്റം സൃഷ്ടിക്കാൻ ഇതിന് കഴിയുമെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.അതേസമയം, ഉയർന്ന ശമ്പളം ലഭിക്കുന്നവർക്ക് ആഗ്രഹമുണ്ടെങ്കിൽ ബസ് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യവും പ്രിയദർശിനി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വി.ഡി. സതീശൻ അറിയിച്ചു.കെഎസ്ആർടിസി സൗജന്യയാത്രയിലൂടെ ദിവസേന ലഭിക്കുന്ന ചെറിയ ലാഭം പോലും കെഎസ്എഫ്ഇയുടെ പിങ്ക് ചിട്ടിയിൽ നിക്ഷേപിക്കുന്നതിലൂടെ ഭാവിയിൽ മികച്ച സമ്പാദ്യമായി മാറ്റാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. സ്ത്രീകളുടെ സാമ്പത്തിക സുരക്ഷയും ദീർഘകാല സമ്പാദ്യശീലവും പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയായിരിക്കും ഇത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.