ലാബ് ടെക്‌നീഷ്യൻ ജോലി തേടുന്നവർക്കായി സുവർണാവസരം;കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്ക്-ഇൻ ഇന്റർവ്യൂ

മുള്ളൻകൊല്ലി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. അംഗീകൃത മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻ ഡിപ്ലോമയും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉള്ള 18 മുതൽ 40 വയസ് വരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

പ്രവൃത്തിപരിചയമുള്ളവർക്കും മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസമുള്ളവർക്കും മുൻഗണന ലഭിക്കും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക

താൽപര്യമുള്ളവർ വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ജൂലൈ 7-ന് ഉച്ചയ്ക്ക് 2 മണിക്ക് മുള്ളൻകൊല്ലി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിൽ പങ്കെടുക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 04936 234799.

Related Posts

Leave a Reply

Your email address will not be published. Required fields are marked *