വാണിജ്യ പാചകവാതക (LPG) സിലിണ്ടറിന്റെ വില കുത്തനെ ഉയർത്തിയതിനെതിരെ സംസ്ഥാനത്താകെ ഇന്ന് ഹോട്ടലുകൾ 24 മണിക്കൂർ പണിമുടക്കിൽ. ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. ഹോട്ടലുകൾ അടച്ചിടുന്നതിനൊപ്പം വിവിധ ജില്ലകളിൽ ഓയിൽ കമ്പനികളുടെ ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ചുകളും നടത്തും.സമീപകാലത്ത് മുന്നറിയിപ്പില്ലാതെ ഏകദേശം 993 രൂപ വരെ വർധിപ്പിച്ചതോടെ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 3100 രൂപയ്ക്ക് മുകളിലേക്ക് ഉയർന്നു. തുടർച്ചയായ ഈ വിലക്കയറ്റം ഹോട്ടൽ-കാറ്ററിംഗ് മേഖലയെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിയിരിക്കുകയാണ്. നിലവിലെ നിരക്കിൽ പ്രവർത്തനം തുടരാൻ കഴിയില്ലെന്ന നിലപാടിലാണ് വ്യാപാരികൾ.പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങൾ വ്യാപാര-വ്യവസായ മേഖലയെയും കയറ്റുമതി മേഖലയെയും ബാധിക്കുന്നതിനിടെയാണ് ഈ വിലവർധനവ് ഉണ്ടായിരിക്കുന്നത്. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സൈനിക നീക്കങ്ങൾ ശക്തമാക്കിയതിന് പിന്നാലെ മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടർ വില കൂട്ടുന്നത്. മാർച്ചിൽ ഏകദേശം 115 രൂപയും ഏപ്രിൽ ഒന്നിന് 200 രൂപയും കൂട്ടിയതിന് പിന്നാലെയാണ് ഇപ്പോഴത്തെ വൻ വർധനവ്.അതേസമയം, ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
വിതരണം തടസ്സമില്ലാതെ പുരോഗമിക്കുന്നുവെന്ന അവകാശവാദം ഉണ്ടായിട്ടും, പല വിതരണ കേന്ദ്രങ്ങൾക്കും മുന്നിൽ സിലിണ്ടറിനായി ഉപഭോക്താക്കൾ കാത്തുനിൽക്കുന്ന സാഹചര്യം തുടരുകയാണ്.