മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണ്ട; കേരളത്തിന്റെ ആവശ്യം തള്ളി തമിഴ്നാട് സർക്കാർ

മുല്ലപ്പെരിയാർ അണക്കെട്ടിന് പകരമായി പുതിയ ഡാം നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യം ശക്തമായി എതിർക്കുമെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കി. തമിഴ്നാട് നിയമസഭയിൽ ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലൂടെയാണ് കേരളത്തിന്റെ ആവശ്യം തള്ളിക്കൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ നിലപാട് ആവർത്തിച്ചത്.

അതേസമയം, വിവാദങ്ങൾ ഒഴിവാക്കുന്ന രീതിയിലായിരുന്നു ഇത്തവണത്തെ നിയമസഭാ സമ്മേളനത്തിന്റെ തുടക്കം. തമിഴ് തായ് വാഴ്ത്ത് ആലപിച്ചുകൊണ്ടാണ് സമ്മേളനം ആരംഭിച്ചത്. മുൻ സമ്മേളനത്തിൽ ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ വന്ദേമാതരം ആലപിക്കാതിരുന്നതും ശ്രദ്ധേയമായി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക

പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. സാമൂഹിക നവോത്ഥാനത്തിന് നിർണായക സംഭാവനകൾ നൽകിയ പെരിയാർ, സി.എൻ. അണ്ണാദുരൈ, ഡോ. ബി.ആർ. അംബേദ്കർ എന്നിവരുടെ സംഭാവനകളെയും ഗവർണർ പ്രസംഗത്തിൽ പ്രത്യേകം പരാമർശിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *