ഓണത്തിന് ഇത്തവണയും ഓണക്കിറ്റ്; സപ്ലൈകോയ്ക്ക് 253 കോടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും വിലക്കയറ്റം നിയന്ത്രിക്കുകയും ചെയ്യുന്നതിനായി സപ്ലൈകോയ്ക്ക് 253 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. ഓണവിപണി സുഗമമായി സംഘടിപ്പിക്കുന്നതിന് 200 കോടി രൂപയും, അന്ത്യോദയ അന്നയോജന (AAY) വിഭാഗത്തിലെ മഞ്ഞ കാർഡ് കുടുംബങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണത്തിനായി 53 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യർഥനയെ തുടർന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്റെ ഇടപെടലോടെയാണ് ധനവകുപ്പ് തുക അനുവദിച്ചത്. അനുവദിച്ച തുക ചെലവഴിച്ചതിന് ശേഷം കൂടുതൽ ഫണ്ട് ആവശ്യമുണ്ടെങ്കിൽ സർക്കാരിനെ വീണ്ടും സമീപിക്കുമെന്ന് മന്ത്രി അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഓണക്കാലത്ത് ജനങ്ങൾക്ക് ന്യായവിലയിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിനും വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി സർക്കാർ വിപണി ഇടപെടൽ കൂടുതൽ ശക്തമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മുൻകാലങ്ങളിൽ ഒരുമിച്ച് ഇത്രയും വലിയ തുക ഓണവിപണിക്കായി അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *